Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkuvalli Tourism

Kollam

ച​ക്കു​വ​ള്ളി​ച്ചി​റ ടൂ​റി​സം വി​ക​സ​ന​ പ​ദ്ധ​തി കാടുകയറി

ശൂ​ര​നാ​ട് : കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും കാ​ടു​ക​യ​റി ച​ക്കു​വ​ള്ളി​ച്ചി​റ ടൂ​റി​സം വി​ക​സ​ന​പ​ദ്ധ​തി. പോ​രു​വ​ഴി, ശൂ​ര​നാ​ട്‌ തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചി​ട്ടു​ള്ള ച​ക്കു​വ​ള്ളി​ച്ചി​റ​യെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​പ്പാ​ക്കി​യ ആ​ദ്യ​ഘ​ട്ട വി​നോ​ദ സ​ഞ്ചാ​ര​പ​ദ്ധ​തി ഫ​ലം​കാ​ണു​ന്നി​ല്ല. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​നു​വ​ദി​ച്ച ഒ​രു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ആ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടാ​തെ ന​ശി​ക്കു​ന്ന​ത്.

ന​ട​പ്പാ​ക്കി​യ പ്ര​വൃ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നോ തു​ട​ർ​പ​ദ്ധ​തി​ക​ളി​ലൂ​ടെ ചി​റ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നോ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. എ​ട്ടേ​ക്ക​റി​ല​ധി​കം വ്യാ​പി​ച്ച ച​ക്കു​വ​ള്ളി​ച്ചി​റ കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ​മേ​ഖ​ല​യി​ൽ ഒ​രി​ക്ക​ലും വ​റ്റാ​ത്ത ജ​ലാ​ശ​യം​കൂ​ടി​യാ​ണ്‌. ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ ചി​റ​സം​ര​ക്ഷ​ണ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി 2015-20ൽ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു​കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്‌​ക​രി​ച്ച​ത്.

തീ​ര​ത്ത് ത​റ​യോ​ട്‌ പാ​കി​യ ന​ട​പ്പാ​ത, കൈ​വ​രി​ക​ൾ, അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ, കു​ട്ടി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കു​മാ​യി പാ​ർ​ക്ക്, പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ, ച​വി​ട്ടി​ക്ക​റ​ക്കു​ന്ന ബോ​ട്ടു​ക​ൾ തു​ട​ങ്ങി ഒ​രു ഡ​സ​ൻ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ​ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തി​ൽ ത​റ​യോ​ട് പാ​കി ന​ട​വ​ഴി​യു​ണ്ടാ​ക്കി. വ​ശ​ങ്ങ​ളി​ൽ കൈ​വ​രി​യും വി​ള​ക്കും സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ തു​ട​ർ​പ​ദ്ധ​തി​ക​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച​തി​നു പു​റ​മേ ന​ട​പ്പാ​ക്കി​യ​വ സം​ര​ക്ഷി​ച്ച​തു​മി​ല്ല. അ​തോ​ടെ ന​ട​വ​ഴി​ക​ൾ കാ​ടു​ക​യ​റി. വി​ള​ക്കു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടാ​താ​യി. കൈ​വ​രി​ക​ൾ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ വി​ഴു​ങ്ങി. അ​ങ്ങ​നെ 90 ല​ക്ഷം വെ​ള്ള​ത്തി​ലാ​യി. വീ​ണ്ടും ചി​റ​സം​ര​ക്ഷ​ണ​ത്തി​ന് ഭി​ത്തി​യും ക​ൾ​വ​ർ​ട്ടും നി​ർ​മി​ക്കാ​ൻ 2022-23 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം അ​നു​വ​ദി​ച്ചു. അ​ങ്ങു​മി​ങ്ങു​മാ​യി ഭി​ത്തി​കെ​ട്ടി ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കി. ആ ​പ​ദ്ധ​തി​യും ആ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.

ച​ക്കു​വ​ള്ളി​ച്ചി​റ കേ​ന്ദ്രീ​ക​രി​ച്ച് ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​രു​വ​ഴി ഗ്രാ​മ​പഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി​ക്ക്‌ നി​വേ​ദ​ന​വും ക​ര​ട്‌ പ​ദ്ധ​തി​രൂ​പ​രേ​ഖ​യും സ​മ​ർ​പ്പി​ച്ചു.

ചി​റ​യ്ക്കു ചു​റ്റും മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ, ന​ട​പ്പാ​ത​യ്ക്കു ചു​റ്റും കൈ​വ​രി​ക​ൾ, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, മ​ത്സ്യ​ക്കൃ​ഷി, പെ​ഡ​ൽ ബോ​ട്ടു​ക​ൾ, ക​യാ​ക്കി​ംഗ്, ക​ഫെ​റ്റീ​രി​യ, ഹാ​പ്പി​ന​സ് പാ​ർ​ക്ക് എ​ന്നി​വ​യ​ട​ങ്ങു​ന്ന പ​ദ്ധ​തി​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

വ​യ്യാ​ങ്ക​ര ഗ്രീ​ൻ​ഫോ​റ​സ്റ്റ് ടൂ​റി​സ്റ്റ്‌ കേ​ന്ദ്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ടൂ​റി​സം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൂ​ടി​യാ​ണു മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നു ഐ.​നാ​യ​ർ പ​റ​ഞ്ഞു.

Latest News

Corehub Up